ആരാധനാലയങ്ങൾക്ക് നേരെ സോഡാക്കുപ്പി ആക്രമണം
കായംകുളം: വർഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരാധനാലയങ്ങൾക്ക് നേരെ സോഡാക്കുപ്പി ആക്രമണം. പൊലീസ് പിന്തുടർന്നപ്പോൾ പൊലീസ് സ്റ്റേഷന് നേരേ ആക്രമണം നടത്തി രക്ഷപെടാൻ ശ്രമിച്ച അക്രമിസംഘത്തിലെ മൂന്നുപേരെ പിടികൂടി. ശനിയാഴ്ച അർദ്ധരാത്രിക്കു ശേഷമായിരുന്നു സംഭവം.
മാവേലിക്കര പത്തിച്ചിറ പള്ളി, കാട്ടുവള്ളിൽ ക്ഷേത്രം, കായംകുളം ടൗൺ പള്ളി എന്നിവയ്ക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയാണ് ആക്രമണം നടന്നത്. കായംകുളം പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലെ പത്തിച്ചിറ കരയുടെ കുരിശടി തകർത്തു. കാട്ടുവള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഓപ്പൺ എയർസ്റ്റേജിലേക്ക് സോഡാക്കുപ്പി എറിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട്
എരുവ പ്ളാമൂട്ടിൽ അൽ അമീർ (19), കായംകുളം പുത്തൻകണ്ടത്തിൽ അബ്ദുൾ റഹ്മാൻ (18), പത്തിയൂർ ചെറുകാവിൽ കിഴക്കതിൽ ഫൈസൽ (19) എന്നിവരാണ് അറസ്റ്റിലായത്. ആറുപേർ രക്ഷപെട്ടു. പ്രതികൾ സഞ്ചരിച്ച ബൈക്കും കാറും കസ്റ്റഡിയിലെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് അധികൃതരും പ്രതികളെ ചോദ്യം ചോദ്യം ചെയ്തു. വർഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മർദ്ദിച്ച് വിവാദമായ കേസിലെ പ്രതിയാണ് ഫൈസൽ. അബ്ദുൾ റഹ്മാൻ മോഷണക്കേസിൽ പ്രതിയാണ്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതമാക്കി.
പൊലീസ് പറയുന്നത്: ഏതാനും ദിവസങ്ങളായി രാത്രിയിൽ ടൗൺ പള്ളിക്കും സമീപമുളള വ്യാപാര സ്ഥാപനങ്ങൾക്കും നേരെ സോഡാക്കുപ്പികൾ എറിഞ്ഞത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. തുടർന്ന് രാത്രിയിൽ ഇവിടെ പൊലീസിനെ നിയോഗിച്ചു. കഴിഞ്ഞദിവസം രാത്രി മാവേലിക്കരയിലെ ആരാധനാലയങ്ങളിൽ ആക്രമണം നടത്തിയ സംഘം പതിവുപോലെ പള്ളിക്ക് മുന്നിലെത്തി സോഡാക്കുപ്പി എറിഞ്ഞു. ഉടനെ പൊലീസുകാർ സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി. അക്രമികളെ പിന്തുടർന്ന് രാത്രി ഒന്നരയോടെയാണ് മൂന്നുപേരെ പിടികൂടിയത്. തട്ടാരമ്പലത്തെ കടയിൽ നിന്ന് മോഷ്ടിച്ച ഒരു കെയ്സ് സോഡയാണ് അക്രമത്തിന് ഉപയോഗിച്ചത്.
പൊലീസ് പിന്തുടരുന്നതറിഞ്ഞ് അക്രമിസംഘം റോഡിൽ നിന്ന് ആദ്യം സ്റ്റേഷനകത്തേക്കും പിന്നീട് സ്റ്റേഷൻ വളപ്പിൽ കയറി പൊലീസിന് നേരെയും സോഡാക്കുപ്പി എറിയുകയായിരുന്നു. പൊലീസുകാർക്ക് പരിക്കില്ല. പൊലീസ് ജീപ്പിന്റെ ഗ്ളാസുകൾ തകർന്നു. ഫ്ലയിംഗ് സ്ക്വാഡിന്റെ ജീപ്പിന് നേരെയും അക്രമമുണ്ടായി. ദേശീയപാതയിലൂടെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവശത്തുനിന്നും പൊലീസ് വരുന്നത് കണ്ട് ഒരു ഹോട്ടലിലേക്ക് കയറിയപ്പോഴാണ് സംഘാംഗങ്ങൾ പൊലീസിന്റെ വലയിലായത്.
പൊതുമുതൽ നശിപ്പിച്ചതിന് കായംകുളം പൊലീസും ആരാധനാലയങ്ങൾ ആക്രമിച്ചതിന് മാവേലിക്കര പൊലീസും കേസെടുത്തു. കായംകുളം എസ്.ഐ ജോൺസി ജേക്കബ്, ഫ്ളയിംഗ് സ്ക്വാഡ് എസ്.ഐ അശോകൻ, സി.പി.ഒമാരായ അരുൺ, രജീന്ദ്രദാസ്, ഗിരീഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ പിടിയിലായത് അക്രമപദ്ധതിയുടെ പരിശീലനത്തിനിടെ
കാ​യം​കു​ളം: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ അ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യുടെ പ​രി​ശീ​ല​നത്തിലായിരുന്നു പ്രതികളെന്ന് പൊലീസ്. വ​ള​പ​ട്ട​ണ​ത്ത് എ​ൻ.​ഡി.​എ​ഫ് ക്യാ​മ്പിൽ പ​ങ്കെ​ടു​ത്ത അൽ അ​മീ​റി​ന് കി​ട്ടിയ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശീ​ല​നം. ധൈ​ര്യം സം​ഭ​രി​ക്കു​ന്ന​തി​ന് കു​പ്പി​യേ​റ്, നാ​യ്ക്ക​ളെ വെ​ട്ട​ൽ, വാ​ഴ​വെ​ട്ട് എ​ന്നിവ പ​രി​ശീ​ലി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം കി​ട്ടി​യ​ത്.
എ​ല്ലാരാ​ഷ്ട്രീയ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​ക​ട​ന​ങ്ങ​ളിൽ ക​യ​റി ഇ​വർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​റു​ണ്ട്. ഉ​ന്നത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥർ ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തുവ​രു​ന്നു. പി​ടി​യി​ലാ​യ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ സ്പെ​ഷ്യൽ ബ്രാ​ഞ്ച്, ഇ​ന്റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥർ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.
ആരാധനാലയങ്ങൾക്ക് നേരെ സോഡാക്കുപ്പി ആക്&#
Nammude Secularisthinte Valracha nokku