Read this real story...
Asianet News:എന്നിട്ടും, സൂര്യ ആത്മഹത്യ ചെയ്തത് എന്തിനായിരുന്നു?
തീക്കാറ്റു പെയ്യുന്ന പ്രവാസ ജീവിതത്തില്‍നിന്ന് ചോര മണമുള്ള ഒരോര്‍മ്മ. ഇപ്പോള്‍ സൌദി അറേബ്യയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സുനീഷ് കുമാര്‍ എസ് എഴുതുന്നു. അന്ന് വൈകിട്ട് ഫുഡ് എടുക്കാന്‍ മെസ്സില്‍ പോയില്ല. വെള്ളവും ബിസ്കറ്റും കഴിച്ചുകിടന്നുറങ്ങി. പിറ്റേന്ന് മെസ്സിലെത്തിയപ്പോള്‍ സൂര്യയെ കണ്ടില്ല. എവിടെയെങ്കിലും കാണും എന്നു കരുതി. പക്ഷെ ലഞ്ചിനും കണ്ടില്ല. ആരോടെങ്കിലും തിരക്കിയാല്‍ പരിഹാസ്യനാവുമെന്നതുകൊണ്ട് അതിനും തുനിഞ്ഞില്ല. ഒരു നാല് മണിയായപ്പോള്‍ ഓഫീസ് ബോയ് പറഞ്ഞ ആ വാര്‍ത്ത കേട്ട് സപ്തനാഡികളും വലിഞ്ഞുമുറുകി അല്‍പനേരം തളര്‍ന്നിരുന്നു, ഞാന്‍. ഫാബ്രിക്കേഷന്‍ ഷോപ്പിന്റെ പിന്നില്‍ വയറുപിളര്‍ന്നുകിടക്കുന്നു, സൂര്യ! ഇത്ര പൈശാചികമായി ഒരാള്‍ക്ക് സ്വന്തം ശരീരം കീറിമുറിക്കാന്‍കഴിയുമോ?
പ്രപഞ്ച മഹാത്ഭുതങ്ങള്‍ തിങ്ങിനിറഞ്ഞ ഹിമാലയന്‍ സാനുക്കളുടെ അത്ര ഉയരമില്ല തായിഫിലെ മലനിരകള്‍ക്ക്. എന്നാല്‍, മരുഭൂമിയിലെ പ്രകൃതിയുടെ ആ മഹാശൈലം കാണുമ്പോള്‍ ഹിമാലയത്തെ ഓര്‍മ്മ വരും. പ്രപഞ്ചനാഥനെ സ്തുതിക്കും.
വെട്ടിത്തിളങ്ങുന്ന പളുങ്കുമണികള്‍ കൂട്ടിയിട്ടത് പോലെയാണ് അല്‍ഫുദയിലെ തടാകങ്ങള്‍. ഇബ്രാഹിം നബിയുടെ പുത്രനായ ഇസ്മായില്‍ ഒരിറ്റു ദാഹജലത്തിനുവേണ്ടി കാലിട്ടടിച്ചപ്പോള്‍ ഭൂമിക്കടിയില്‍ നിന്നുല്‍ഭവിച്ച നീരുറവയുടെ കുളിരും, വിശുദ്ധിയും ഒഴുകിയെത്തിയ ദേശമാണ് തായിഫ്. വെളുപ്പില്‍ മഞ്ഞകലര്‍ന്ന മണല്‍ക്കാടുകളുടെ നാടെന്നുമാത്രം പ്രകീര്‍ത്തിക്കപ്പെടാറുള്ള സൌദിയില്‍ പ്രകൃതിഭംഗി ഇത്രകണ്ട് വാരിച്ചൊരിഞ്ഞിരിക്കുന്ന മറ്റൊരു പ്രദേശം ഉണ്ടാവാന്‍ വഴിയില്ല.
ഹിമകണങ്ങള്‍ നുള്ളി വീഴ്ത്തുന്ന പച്ചിലകള്‍. ചിതറിക്കിടക്കുന്ന പൂക്കള്‍. തൂവല്‍മഴയില്‍ തുളുമ്പിനില്‍ക്കുന്ന മാതള നാരകത്തോട്ടങ്ങള്‍. നിലത്തു വീണുപൊട്ടിക്കിടക്കുന്ന നിറപ്പകിട്ടാര്‍ന്ന പഴങ്ങള്‍. കുഞ്ഞിക്കിളികളുടെ പാട്ട്. തായിഫ് ഉള്ളില്‍ പച്ചപ്പ് കോരിയിടുന്ന ഒരനുഭവമാണ്.
എന്റെ പ്രവാസ ജീവിതത്തിന്റെ രണ്ടാം നാളിലാണ് ഖോബാറില്‍നിന്നും മരുക്കടലിന്റെ നടുവിലേക്ക് സ്ഥലം മാറ്റപ്പെട്ടത്. ചുറ്റിനും സ്വര്‍ണ വര്‍ണത്തിലുള്ള മണല്‍ക്കൂനകള്‍. ഏതോ മഹാ സമുദ്രത്തിന് നടുവില്‍ തനിച്ചു പെട്ട പോലെ ഒരു ഭീതിയിലായിരുന്നു അവിട കഴിഞ്ഞ എട്ടു മാസങ്ങള്‍. ദൂരേക്ക് നോക്കിയാല്‍ കത്തുന്ന വെയില്‍ നാളവും, ഫ്ളയറുകളില്‍നിന്നുയരുന്ന കറുത്തപുകയും, പിന്നെ സോപ്പ് പെട്ടി കണക്ക് നിരനിരയായി സ്ഥാപിച്ച ക്യാമ്പുകളും മാത്രം.
മരണത്തിന്റെ മണമായിരുന്നു ആ സ്ഥലത്തിന്. നാട്ടില്‍നിന്ന് ഫ്ളൈറ്റ് കയറുമ്പോള്‍ കൂടക്കരുതിയ ഒഡീസ്സിയും പേഴ്സണാലിറ്റി ഡവലപ്പ്മെന്റിനുള്ള കുറുക്കുവഴികള്‍ നിറഞ്ഞ കുറച്ചുപുസ്തകങ്ങളും മാത്രമായിരുന്നു ആക്യാമ്പില്‍ അല്‍പ്പമെങ്കിലും ആശ്വാസം.
സൂര്യ എന്ന പുരുഷന്‍
എട്ടു മാസങ്ങള്‍ക്കുശേഷം തായിഫിലേയ്ക്ക് സ്ഥലം മാറ്റമായി. സൂര്യയെന്ന ഒരു നേപ്പാളി കൂടി ഉണ്ടായിരുന്നു എന്റെയൊപ്പം. കമ്പനി മെസ്സിലെ ജീവനക്കാരന്‍. കഴുത്തിന് താഴെ നീട്ടി വളര്‍ത്തിയ മുടിയുള്ള സൂര്യ അല്‍പം മുന്നില്‍ മാറിനടന്നാല്‍ ഒരു മൊഞ്ചത്തി പെണ്ണാണെന്ന് തോന്നും. വട്ടമുഖവും സ്ത്രീകളുടെ പോലുള്ള മൂക്കും, കണ്ണും, ശരീരവുമായിരുന്നു സൂര്യയുടെ ആകര്‍ഷണീയത. പൌരുഷം നിറഞ്ഞു കത്തുന്ന ക്യാമ്പിലെ സ്ത്രീ സാന്നിധ്യം എന്നു വേണമെങ്കില്‍ പറയാം.
പേഴ്സണാലിറ്റി ഡവലപ്പ്മെന്റ് പുസ്തകത്തില്‍ പറഞ്ഞത് പോലെ അല്‍പം ബലം പിടിച്ചു നടന്നതുകൊണ്ട് സൂര്യയുമായി അത്ര അടുത്തിടപഴകിയിരുന്നില്ല. പക്ഷെ മെസ്സിലെനിക്ക് ചില പരിഗണനകളൊക്കെ നല്‍കിയിരുന്നു അയാള്‍.വെക്കേഷന്‍ ക്ലിയറന്‍സ് ത്വരിതപ്പെടുത്താന്‍ ഓഫീസ് ജീവനക്കാരെ ചാക്കിട്ടാലേ പറ്റൂ എന്നു നിനച്ചിട്ടാവും മെസ്സ് ജീവനക്കാര്‍ ഞങ്ങളെ അല്‍പം കൈവിട്ടു സ്നേഹിച്ചിരുന്നത്, ഏത് അവസരത്തിലും എന്നെക്കണ്ടാല്‍ സലാം പറയും. കൂടെ സൂര്യയുടെ സുഹൃത്തുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കുശലാന്വേഷണം അല്‍പം അതിരുകടക്കുന്നതും കാണാം.അയാളുടെ സുഹൃത്താണ് ഞാനെന്നു വരുത്തി തീര്‍ക്കും, എങ്കിലും ഒരു നേപ്പാളിയോട് എന്നതില്‍ക്കവിഞ്ഞ് സൂര്യയോട് മറ്റൊരു സൌഹൃദവും എന്നിലുണ്ടായിരുന്നില്ല. മാത്രമല്ല, മെസ്സില്‍ കിട്ടുന്ന പരിഗണന അഡ്മിന്‍ ജോലിയുടെ ക്രഡിറ്റാക്കി തെല്ലൊരഹങ്കാരത്തോടെ നടക്കുമായിരുന്നു എന്നു പറയുന്നതാവും ഉചിതം. ആ സത്യം തിരിച്ചറിഞ്ഞപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിയ്ക്കാത്ത വലിയൊരു ദുരന്തംസംഭവിച്ചുകഴിഞ്ഞിരുന്നു.
പ്രധാനമായും അഞ്ചു രാജ്യക്കാരാണ് ആ സമയത്ത് തായിഫിലെ ഞങ്ങളുടെ ക്യാമ്പില്‍. പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലുള്ളവര്‍. അഡ്മിന്‍ വിഭാഗത്തില്‍ മാത്രം കുറച്ചു ജോര്‍ദ്ദാനികളുമുണ്ട്. സെക്യൂരിറ്റി വിഭാഗത്തിലുള്ള സൌദികളും ചേര്‍ന്നാല്‍ നാനൂറിലധികം ജീവനക്കാരുണ്ടായിരുന്നു അവിടെ. മക്കയുടെ സമീപ ദേശമായതുകൊണ്ടുതന്നെ,
എണ്ണത്തിലധികവും പാക്കിസ്ഥാനികള്‍ ആയിരുന്നു. ഏകദേശം പകുതിയിലധികം. ഒരു ദേശത്തെ ഒന്നടങ്കം അവഹേളിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും പറയട്ടെ, പാക്കിസ്ഥാനികളെക്കുറിച്ച് ക്യാമ്പില്‍ പ്രചരിക്കപ്പെട്ടവയില്‍ അധികവും സ്വവര്‍ഗ ഭോഗ കഥകളായിരുന്നു.
വാട്ടര്‍ പൈപ്പ് ലൈന്‍ കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റ് ആയിരുന്നു ഞങ്ങളുടേത്. സൈറ്റില്‍ വെല്‍ഡിംഗ് വിഭാഗത്തില്‍ ഏറിയ ഭാഗവും ഇന്ത്യ^പാക് ജോലിക്കാരാകും, മറ്റു സിവില്‍ വര്‍ക്ക്ചെയ്യുന്നത് ബംഗ്ലാദേശികളും ഇതരരാജ്യക്കാരും. ബംഗ്ലാ^പാക് തര്‍ക്കമില്ലാത്ത ദിവസങ്ങള്‍ നന്നേ കുറവായിരിക്കും സൈറ്റില്‍. അതിന്റെ തുടര്‍ച്ചയെന്നോണം അവധി ദിനങ്ങളില്‍ ക്യാമ്പില്‍ നല്ല കൂട്ട അടിയും കാണാം.
മെസ്സിലെ ജോലി ഒരല്‍പം കഷ്ടംതന്നെ. ആവശ്യത്തിന് സ്റ്റാഫില്ല. പതിനെട്ടു മണിക്കൂര്‍വരെ ജോലി ഉണ്ടാവും. മൂന്നു ഷിഫ്റ്റും ഒരേ ആളുകള്‍ തന്നെയാണ്ചെയ്തിരുന്നതെങ്കിലും ഒരാള്‍ക്കും അതിലൊരു പരിഭവവും കണ്ടിരുന്നില്ല. മെസ്സിലെ തൊണ്ണൂറു ശതമാനം ജീവനക്കാരുടെയും മാസശമ്പളം 600 റിയാലിന് താഴെ ആയിരുന്നെങ്കിലും, പതിനെട്ടുമണിക്കൂര്‍ ജോലിയെന്നാല്‍ ഓവര്‍ടൈംചേര്‍ത്ത് ഒറ്റയടിക്ക് മൂന്നുമാസത്തെ ശമ്പളം കിട്ടും. നേപ്പാളികളില്‍ അത്ര ശമ്പളം വാങ്ങുന്നവര്‍ വേറെയില്ല എന്നതിനാല്‍ സൂര്യയും വലിയ സന്തോഷവാനായിരുന്നു.
ആത്മഹത്യയിലേക്കുള്ള വഴികള്‍
സൂര്യയെ ഒന്നു കാണണമെന്ന് ഞാനുറപ്പിച്ചു. വൈകിട്ട് ടൌെണില്‍ പോകാനെന്ന രൂപേണ സുഹൃത്തുമൊത്ത് ക്യാമ്പിനു വെളിയില്‍ കടക്കുമ്പോഴേക്കും സൌദിസെക്യൂരിറ്റി പിടികൂടി. അതോടെ സുഹൃത്ത് പിന്‍മാറി. ഡ്രൈവിംഗ് അറിയാത്തതുകൊണ്ട് തനിച്ചുപോകാന്‍ കഴിയാതെ ഞാനും തിരിച്ചുപോന്നു. പിന്നീട് മൂന്നാഴ്ചകള്‍ വേണ്ടി വന്നു സൂര്യ ഹോസ്പിറ്റലില്‍നിന്ന് തിരിച്ചെത്താന്‍. ക്ഷീണിതനായി ലജ്ജയാല്‍ തലതാഴ്ത്തി വലയില്‍ക്കുരുങ്ങിയ മത്സ്യംപോലെ പിടയ്ക്കുന്ന മനസ്സുമായി ആളുകളുടെ നടുവില്‍ അയാള്‍ നിന്നു. കണ്ടിട്ടും കാണാത്ത ഭാവത്തില്‍ ഭക്ഷണമെടുത്ത് ഞാന്‍ ഓഫീസിലേക്ക് പോയി. എന്തോ അയാളെ ഫേസ്ചെയ്യാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. ലഞ്ചിനും അവനോടൊന്നും സംസാരിച്ചില്ല.
വൈകുന്നേരമായപ്പോള്‍ സൂര്യ റൂമിലെത്തി,സലാംപറഞ്ഞു. മെസ്സില്‍ കണ്ടിട്ടും സംസാരിക്കാതെ പോന്നതിലുള്ള പരിഭവം പറയാനായിരുന്നില്ല അവന്‍ വന്നത്, പാക്കിസ്താനികളുടെ ക്രൂരതയിലും അധികമായി വേദനിപ്പിക്കുന്ന മറ്റെന്തോ അയാളെ അലട്ടിയിരുന്നു. അത്മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നിട്ടും വെറുതെ എന്തൊക്കയോ ചോദിച്ചു എന്നല്ലാതെ എന്തായിരിക്കും അയാളുടെ ദുഃഖം എന്ന് ഞാന്‍ ചോദിച്ചില്ല. ഒന്നിരിക്കാന്‍പോലും പറഞ്ഞിരുന്നില്ല, പറഞ്ഞാലും അവനിരിക്കുമായിരുന്നില്ല, അത്ര വേദന ഉണ്ടായിരുന്നിരിക്കണം അയാളുടെപിന്‍ഭാഗത്തിനും മനസ്സിനും. മുകളിലും താഴെയും നാല് വീതം തുന്നലിട്ടിരുന്നത്രെ! എന്റെ പരുക്കന്‍ പെരുമാറ്റം വേദനിപ്പിച്ചതിനാലാവാം അധികംനില്‍ക്കതെ അവന്‍ പുറത്തേക്കിറങ്ങി. വല്ലാതെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും എന്തിനവനോട് അങ്ങനെ പെരുമാറി എന്നതിന് സ്വാര്‍ഥത എന്നാണുത്തരം.
അന്ന് വൈകിട്ട് ഫുഡ് എടുക്കാന്‍ മെസ്സില്‍ പോയില്ല. വെള്ളവും ബിസ്കറ്റും കഴിച്ചുകിടന്നുറങ്ങി. പിറ്റേന്ന് മെസ്സിലെത്തിയപ്പോള്‍ സൂര്യയെ കണ്ടില്ല. എവിടെയെങ്കിലും കാണും എന്നു കരുതി. പക്ഷെ ലഞ്ചിനും കണ്ടില്ല. ആരോടെങ്കിലും തിരക്കിയാല്‍ പരിഹാസ്യനാവുമെന്നതുകൊണ്ട് അതിനും തുനിഞ്ഞില്ല. ഒരു നാല് മണിയായപ്പോള്‍ ഓഫീസ ്ബോയ് പറഞ്ഞ ആ വാര്‍ത്ത കേട്ട് സപ്തനാഡികളും വലിഞ്ഞുമുറുകി അല്‍പനേരം തളര്‍ന്നിരുന്നു, ഞാന്‍. ഫാബ്രിക്കേഷന്‍ ഷോപ്പിന്റെ പിന്നില്‍ വയറുപിളര്‍ന്നുകിടക്കുന്നു, സൂര്യ!
ഇത്ര പൈശാചികമായി ഒരാള്‍ക്ക് സ്വന്തം ശരീരം കീറിമുറിക്കാന്‍കഴിയുമോ?
ഈ ലോകത്തോടും മനുഷ്യരോടും അവനു തോന്നിയ വെറുപ്പിന്റെ ആഴം സ്വന്തം ശരീരത്തില്‍ കത്തിമുനയില്‍ എഴുതിയിട്ട മുറിവുകളുടെ ലിഖിതങ്ങളാല്‍ രേഖപ്പെടുത്തി അവന്‍ യാത്രയായി. ഞാന്‍ കേള്‍ക്കാന്‍ ചെവികൊടുക്കാതിരുന്ന അവന്റെ നൊമ്പരങ്ങളാണ് ആ കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടിയതെന്ന് എനിക്കുറപ്പായിരുന്നു. ഒന്നു ചെവി കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ, ഒഴിവാക്കാമായിരുന്ന ദുരന്തം.
കൂട്ടബലാല്‍സംഗം എന്ന മുറിവ്
ഒരു വെള്ളിയാഴ്ച സുഹൃത്തുമൊത്ത് കേബിള്‍ കാറു കാണാന്‍ പോകവേ സൂര്യയും ഞങ്ങള്‍ക്കൊപ്പം പോന്നു. ക്യാമ്പില്‍നിന്നും അറുപതു കിലോമീറ്റര്‍ ദൂരമുണ്ട്. ബാങ്ക് എത്തിയപ്പോള്‍ സൂര്യഅവിടിറങ്ങി. 'പണം അയക്കണം. നിങ്ങള്‍ പോയിവരുമ്പോള്‍ എന്നെയും കൂട്ടുമോ' എന്ന് അയാള്‍ ചോദിച്ചു. ശരിയെന്നു മൂളി ഞാനും സുഹൃത്തും ടൂറിസ്റ് മേഖലയിലേക്ക് കുതിച്ചു, എത്ര വേഗത്തിലും വണ്ടി ഓടിക്കാം. കുന്നിന്‍ ചെരിവുകളിലൂടെയുള്ള യാത്ര വലിയ ആഹ്ലാദകരം തന്നെ. ചരിഞ്ഞു പുളഞ്ഞുകിടക്കുന്ന വീതികൂടിയ മനോഹരമായ റോഡുകള്‍. നടുവില്‍ കൂറ്റന്‍ മണ്ണുമലകള്‍.കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ വനമേഖല. അരുവികളുംവെള്ളച്ചാട്ടങ്ങളും. കൊടുംതണുപ്പിനെ അതിജീവിക്കാനെന്നവണ്ണം മരത്തടിയില്‍ തീര്‍ത്തവീടുകള്‍. പഴയ കേരളീയ തറവാടുകളെ ഓര്‍മ്മപ്പെടുത്തുന്ന പൂമുഖ വാതിലുള്ള മനോഹരമായ വീടുകള്‍. ഉയരം കുറഞ്ഞ മലകള്‍ക്ക് കുറുകെ വേഗത്തില്‍ ചലിക്കുന്ന കേബിള്‍ കാറുകള്‍.
ചുറ്റിത്തിരിയല്‍ കഴിഞ്ഞ് ഞങ്ങള്‍ തിരികയെത്തുമ്പോള്‍ കുറേ പഴങ്ങളുടെ സഞ്ചിയുമായി സൂര്യ കാത്തുനില്‍പ്പുണ്ടായിരുന്നു. അയാള്‍ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവാണെന്നും ഞാനറിഞ്ഞത് ആ യാത്രയിലാണ്. 28 വയസ്സേയുള്ളൂ സൂര്യക്കെങ്കിലും മൂത്ത പെണ്‍കുട്ടിക്ക് വയസ്സ് പന്ത്രണ്ടു കഴിഞ്ഞു. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ മകളെ കല്ല്യാണം കഴിപ്പിച്ചയക്കണം. താഴയുള്ള രണ്ടും ആണ്‍കുട്ടികളാണ്. രണ്ടുപേരെയും പട്ടാളത്തില്‍ ചേര്‍ക്കണം. കുടുംബത്തിലാരോ ഒരാള്‍ ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂരി ഫോഴ്സില്‍ ഉണ്ടത്രേ അതുകൊണ്ട് ആണ്‍മക്കളെ പട്ടാളത്തില്‍ ചേര്‍ക്കണം. അങ്ങനെനീണ്ടു അയാളുടെ സ്വപ്നങ്ങളുടെ ലിസ്റ്. ആദ്യമായി സൂര്യയോട് മനസ്സ്തുറന്നു സംസാരിച്ചതിനാല്‍, എന്തെന്നില്ലാത്ത ആനന്ദത്തോടെ അയാളന്ന് വാചാലനായി. കുടുംബത്തെക്കുറിച്ച്, ഭാര്യയുമായുള്ള വഴക്കിനെക്കുറിച്ച് ഒക്കെ അയാള്‍ പറഞ്ഞു.
അന്നുരാത്രി ഉറക്കത്തിനിടയില്‍ ക്യാമ്പില്‍ വലിയ കൂക്കുവിളികളും അസഭ്യവര്‍ഷങ്ങളും കേട്ടു. ഇടയ്ക്കാരോ കതകില്‍മുട്ടി, സ്ഥലം സൌദി ആയതുകൊണ്ടു ംക്യാമ്പില്‍ പാക് ^ ബംഗ്ലാ യുദ്ധം പതിവായിരുന്നതുകൊണ്ടും ഉറക്കംനടിച്ചു കിടന്നു. കാലത്ത് ഓഫീസ് ബോയ് പറഞ്ഞു, സൂര്യേ പച്ചകള്‍ (പാകിസ്താനികള്‍) റേപ്പ് ചെയ്തു, അയാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണ്, സീരിയസാണ്. പാക്കിസ്താനികളെ കുറിച്ച് ഇത്തരത്തിലുള്ള കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും എന്നും മൂന്നുനേരം വിളമ്പിക്കൊടുക്കുന്ന, അവന്റെയൊക്കെ എച്ചില്‍ കഴുകുന്ന, ആസനം വെക്കുന്നിടം തുടച്ചുകൊടുക്കുന്ന ഒരു നിര്‍ദോഷിയുടെ ശരീരത്തോട് ആ നാല് മുട്ടാളന്‍മാര്‍ കാട്ടിയ കാടത്തം എന്നില്‍ രോഷമുണര്‍ത്തിയെങ്കിലും കടിച്ചമര്‍ത്താനേ സാധിച്ചുള്ളൂ. പാവം എത്ര വേദനയുണ്ടാവും, അയാള്‍ക്ക്. അന്നാദ്യമായി എനിക്ക് സൂര്യയോട് സ്നേഹംതോന്നി, സഹതാപവും.
ഹെഡ്ഓഫീസില്‍ വിവരംഅറിഞ്ഞു,സേഫ്റ്റി മാനേജര്‍ സ്ഥലത്തെത്തി. പ്രൊജക്റ്റ് മാനേജരും സൂപ്പര്‍വൈസേഴ്സും ഡിസ്കഷന്‍ തുടങ്ങി. സൂര്യയെക്കാണാന്‍ മറ്റാരുംതന്നെ ഹോസ്പിറ്റലില്‍ പോവുകയോ വെളിയിലുള്ള ആരോടുംഈകാര്യം സംസാരിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദേശം വന്നു. സൌദി നിയമപ്രകാരം ആ നാല് തെമ്മാടികളെയും കല്ലെറിഞ്ഞുകൊല്ലുമായിരുന്നു. പക്ഷെ പാക്കിസ്ഥാനിയായ സേഫ്റ്റി മാനേജര്‍ റ്റെര്‍മിനേഷന്‍ എന്ന മാന്ത്രികതയിലൂടെ ഒരു പോറല്‍പോലും എല്‍പ്പിക്കാതെ അവരെ രക്ഷിച്ചെടുത്തു. മാനേജറുടെ ആ നടപടിയെ അല്‍പമെങ്കിലും ചെറുത്തത് കുറച്ചു പാക് വിരോധികളായ ബംഗാളികള്‍ മാത്രം. ഒരു നേപ്പാളിക്ക് വേണ്ടി എന്ത്മുറവിളി കൂട്ടാന്‍?
നീതിമാന്റെ രക്തം
പിന്നീട് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. വേദനകള്‍ പങ്കുവെയ്ക്കാന്‍ ചിരിക്കുന്ന മുഖവുമായി എന്റെ അരികിലെത്തിയ അവനെഒന്ന് ആശ്വസിപ്പിക്കാന്‍പ്പോലുംശ്രമിക്കാതിരുന്ന വൃത്തികെട്ട സ്വാര്‍ത്ഥതയെ ശപിച്ച് ഞാന്‍ ഹെഡ് ഓഫീസിലേക്ക് എമര്‍ജന്‍സി വെക്കേഷന്‍ റിക്വസ്റ് ഇ മെയില്‍ ചെയ്തു. നാല് ദിവസത്തിനുള്ളില്‍ തായിഫില്‍നിന്ന് ഖോബാറിലെത്തി.
പാക്കിസ്ഥാനികള്‍ ശരീരത്തിലും മനസ്സിലും ഏല്‍പ്പിച്ച കൊടും ക്രൂരതയില്‍ മനംനൊന്തിട്ടാവും അവന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊതുധാരണ. എങ്കിലും ഖോബാറില്‍ ഉണ്ടായിരുന്ന സൂര്യയുടെ ചില നേപ്പാളി സുഹൃത്തുക്കളുമായി സംസാരിച്ചതില്‍നിന്നുംഅവന്റെ ദാരുണമായ അന്ത്യത്തിന്റെ പെട്ടെന്നുള്ള കാരണമറിഞ്ഞു. ഭാര്യമറ്റൊരാളോടൊപ്പം ഓടിപ്പോയിയെന്ന യാഥാര്‍ത്ഥ്യം.
ആത്മഹത്യചെയ്താല്‍ ഇന്‍ഷുറന്‍സ് തുക കിട്ടില്ല. സാധാരണ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ പത്തു റിയാല്‍ ഫണ്ടുണ്ടാക്കാറുണ്ട്, മൂവായിരത്തില്‍പ്പരം ആളുകള്‍ ജോലിചെയ്യുന്ന കമ്പനിയില്‍ പത്തു റിയാല്‍ വലിയ സംഭവമല്ലെങ്കിലും അത് സൂര്യയുടെ നേപ്പാളില്‍ വലിയൊരു തുകയാവും. അവന്‍ബാക്കിവച്ച സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ അതൊരു കരുത്താകും. അതിനാല്‍, അതിനുള്ള നീക്കം തുടങ്ങി, അതിനിടയില്‍ സൂര്യയെ ദ്രോഹിച്ച നാല് പാക്കിസ്ഥാനികളും കമ്പനിയുടെ മറ്റൊരു ക്യാമ്പില്‍ സസുഖം വാഴുന്നു എന്ന് അറിയാന്‍ ഇടയായി. പ്രശങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ പാക്ക് മാനേജര്‍ നടത്തിയ കുബുദ്ധി മാത്രമായിരുന്നു ആ പിരിച്ചുവിടല്‍ നാടക ംഎന്നറിഞ്ഞപ്പോള്‍ ജീവിതത്തിന്റെ തിരക്കിലോ,തിരിച്ചറിവിന്റെ ലോകത്തെവിടെയോ ഞാന്‍ പാതി നിര്‍ത്തിയ കമ്മ്യൂണിസ്റ്റ്് മാനിഫെസ്റ്റോയിലെ വരികളും, മരുഭൂമിയില്‍ വായിച്ചുതീര്‍ത്ത ഒഡീസ്സിയും, ഹിറ്റ്ലര്‍ തീര്‍ത്ത ചാവുമുറികള്‍ തച്ചുടച്ച ധീരസമരനായകന്‍മാരുമൊക്കെ മനസ്സില്‍ ഒരായിരംവട്ടം ഇന്‍ക്വിലാബു മുഴക്കിയ. ഇനിയും മരിക്കാത്ത കേരളീയെന്റെ സമരവീര്യം എന്റെ രക്തധമനികള്‍ക്ക് ചൂടുപകര്‍ന്നു. അതോടെ എല്ലാവിവരങ്ങളും കമ്പനി ജി.എമ്മിനെ അറിയിക്കാനുറപ്പിച്ച് ഒരു കത്തെഴുതി. ആദ്യം എച്ച് ആര്‍ മാനേജരെ കണ്ടു, അദ്ദേഹം തടയാന്‍ ശ്രമിച്ചെങ്കിലും വകവെക്കാതെ ആ കത്ത് ജിഎമ്മിനെ ഏല്‍പ്പിച്ചു. മടങ്ങുമ്പോള്‍ എന്റെ നാട്ടില്‍നിന്ന് ഞാന്‍ കൂടെക്കൂട്ടിയ സ്വപങ്ങള്‍ക്ക് മരണം വിതക്കാനെന്നോണം ഒരു കറുത്ത മേഘം മുകളിലൂടെ ഒഴുകുന്നത് കാണാന്‍ കഴിഞ്ഞു.
ആറു ദിവസങ്ങള്‍ക്ക്ശേഷം ജിഎമ്മിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അവിടെ ചെല്ലുമ്പോള്‍ ആ മുറിയില്‍ ആ നാല് പാക്കിസ്താനികളും അവരുടെ മാനേജരും പിന്നെ ഒരുസൌദി ഓഫീസറുമുണ്ടായിരുന്നു. ഞാന്‍ അകത്തുകടന്നതും രോഷത്തോടെ ജിഎം നാല് പാക്കിസ്താനികളുടെയും എന്റെയും ചേര്‍ത്ത് അഞ്ചു ഫൈനല്‍ എക്സിറ്റ് പേപ്പറുകള്‍ നീട്ടി. മുഴങ്ങുന്ന ശബ്ദത്തോടെ അയാള്‍ സ്ഫുടമായി പറഞ്ഞു, 'ഈ കമ്പനിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാന്‍ ആണ്'. എന്റെ ജീവിതത്തില്‍ വഴിത്തിരിവായി തീര്‍ന്ന ആ എക്സിറ്റ് പേപ്പര്‍ കൈയില്‍ വച്ച് തരുമ്പോള്‍ നിറഞ്ഞ മനസ്സോടെ എനിക്കൊരു കൈ തരാന്‍ അദ്ദേഹം മറന്നില്ല. -
See more at:
Asianet News:എന്നിട്ടും, സൂര്യ ആത്മഹത്യ ചെയ്തത് എന്തിനായിരുന്നു?