Iggy
ELITE MEMBER
- Joined
- Oct 1, 2009
- Messages
- 8,300
- Reaction score
- 2
- Country
- Location
_______വന്ദിച്ചിലെങ്കിലും നിന്ദിക്കരുതെ._____
=======================================
കഴിഞ്ഞ ദിവസം ശശികല പട്ടാമ്പിക്കാരി ഒരു ടീച്ചറിന്റെ മതപ്രഭാഷണം ഫേസ് ബുക്കിൽ[youtube version] കാണാനിടയായി
[അത് നാട്ടിലോ അമേരികയിലോ എന്നറിയില്ല] പ്രഭാഷണം ഇഷ്ട്ടമുള്ള ആളായതിനാൽ കൗതുകത്തോടെ അതുകേട്ടു...'' നിങ്ങൾക്ക് നിങ്ങളുടെ യേശുക്രിസ്തുവിനെ പോലും രക്ഷിക്കാനായില്ല'' എന്ന് പറഞ്ഞു ക്രിസ്ത്യാനികളെഅടച്ചാക്ഷേപിക്കുന്നതും കേട്ടു.. എങ്കിലും പതറിയില്ല..കാരണം ഇതൊരുപാട് കേട്ടതാണ്..പക്ഷെ ജീവിച്ചിരിക്കുമ്പോൾ തന്നെ പുന്ന്യവതിയെന്നു ലോകം വാഴ്ത്തിയ പാവപ്പെട്ടവരുടെഅമ്മയായ മദർ തെരേസയെ കുറിച്ച് ടീച്ചർ പറഞ്ഞത് വളരെ ക്രൂരമായ് പോയി...
___________മദർ തെരേസ എന്ത് കുറ്റമാണ് സഹോദരി നിങ്ങളോട് ചെയ്തത്.? കൽക്കട്ടയിൽ ആരെങ്കിലും അവർ ക്രിസ്ത്യാനി ആക്കിയോ? വഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോയ അനാഥരായ കുഞ്ഞുങ്ങളെയും ഒന്ന് തൊടാൻ പോലും അറക്കുന്നവിധം വഴിയരികിൽ ആർക്കും വേണ്ടാതെ കിടക്കുന്ന രോഗികളെയും വൃദ്ധരെയും എടുത്തുകൊണ്ടു പോയി ആവശ്യമായ ഭക്ഷണവും മരുന്നും പാർപ്പിടവും നല്കിയതാണോ മദർ ചെയ്ത കുറ്റം.. ഇങ്ങനെ ചെയുന്നത് ഹൈന്ദവതത്വസംഹിതകൾക്കു എതിരായ കാര്യമാണോ ടീച്ചർ?
_________ടീച്ചർ ആക്ഷേപിക്കും പോലെ പാൽപൊടിയും ഗോതമ്പും കൊടുത്തു ആരെയും ക്രിസ്ത്യാനി ആക്കാനല്ല മദർ തെരേസ കൽക്കട്ടയിൽ വന്നത്.. നിങ്ങളെ പോലെ ഒരു സ്കൂൾ ടീച്ചർ ആയിട്ടാണ് അവർ അവിടെ എത്തിയത്.. ദിവസവും സ്കൂളിലേക്ക് പോകുമ്പോൾ കാണുന്ന ദയനീയമായ കാഴ്ചകളാണ് മദർ തെരേസയെ ജീവ കാരുണ്യ പ്രവർത്തനത്തിലേക്ക് നയിച്ചത്.. അങ്ങിനെ അവരുടെ പ്രവർത്തികൾ വർഷങ്ങളോളം നിരീക്ഷിച്ചവരും,, ആ പ്രവർത്തികളുടെ ഫലം അനുഭവിച്ചവരുമാണ് കാലങ്ങൾക്ക് ശേഷം അവരെ '' മദർ '' എന്ന് വിളിച്ചത്.. അല്ലാതെ സ്വയം അവർ ആ പട്ടം ഏറ്റതല്ല..
___________നിങ്ങളും ഒരു ടീച്ചറല്ലേ ശശികലടീച്ചറെ? നിരന്തരം വർഗീയതയുടെ വിഷം ഇങ്ങനെ ചീറ്റാനല്ലാതെ എന്തെങ്കിലും നന്മയുടെ കണം നിങ്ങളിൽ നിന്ന് വരുമോ ..എത്രയോ സത്പ്രവർത്തികൾ ചെയ്യുന്ന ഹൈന്ദവരും സമൂഹത്തിലുണ്ടാകും!! അവരുടെ നന്മയുടെ വശങ്ങളെ പ്രഘോഷിക്കാൻ നിങ്ങൾക്ക് ശ്രമിച്ചുകൂടെ? അങ്ങിനെയും മതം പ്രച്ചരിപ്പിക്കാമല്ലോ!! എപ്പോഴും മറ്റു മതങ്ങളെ ഇകഴ്ത്തി പറഞ്ഞും, നല്ല മനുഷ്യരെ പരിഹസിച്ചും നിങ്ങൾക്ക് എന്ത് ലഭിക്കാനാണ്..??.
മദർ തെരേസയെ പോലുള്ള നല്ലവർ ഈ ഭൂമിയിൽ ഉള്ളതുകൊണ്ടാണ് ടീച്ചർ ഭൂമി ഇപ്പോഴും സുന്ദരമാകുന്നത്..അത് ഹൈന്ദവനായാലും മുസൽമാനായാലും ക്രിസ്ത്യാനിയായാലും ജൈനനൊ സിക്കോ പാർസിയൊ ആരായാലും.. നല്ലവർ ഉണ്ടാകട്ടെ..
''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്'' കാറൽ മാര്ക്സ് പറഞ്ഞത് ടീച്ചറെ പോലെ ഉള്ളവരെ ഉദ്ദേശിച്ചാവാം
[കടപാട്--ഷോളി കുംബിളുവേലി by USmalayali __ 19th ജൂലൈ 2014]